മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് അന്തരിച്ചു

0

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ വിദഗ്ധനായിരുന്നു.

അച്ഛന്റെ സഹോദരിയുടെ മകളായിരുന്ന എസ്. ചന്ദ്രികയാണ് ഭാര്യ. ചെറുപ്പം തൊട്ടുള്ള കൂട്ട് ജീവിതയാത്രയിലും തുടരുകയായിരുന്നു. മകള്‍: ഡോ.സിനി രമേശ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എ. ദീപക് (എന്‍ജിനീയര്‍ ദുബായ്) മരുമക്കള്‍: അഡ്വ.എസ്. രമേശ് (ഹൈക്കോടതി) നിലീന.

ചളിക്കവട്ടത്താണിപ്പോള്‍ താമസം. ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം. സ്‌കൂള്‍ പഠനം പാളയംകുന്ന് പ്രൈമറി സ്‌കൂളിലും നാവായിക്കുളം സര്‍ക്കാര്‍ ഹൈസ്‌കൂളിലും. കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ഗണിതശാസത്രത്തില്‍ ബിരുദം. 1964-ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി.എല്‍.

LEAVE A REPLY

Please enter your comment!
Please enter your name here