തൃക്കാക്കര എൽ.ഡി.എഫ് .റാലിയിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ ഡോ.എസ്.എസ്. ലാലിന്റെ പരിഹാസത്തിൽ പൊതിഞ്ഞ ഒളിയമ്പ്

0

തൃക്കാക്കര എൽ.ഡി.എഫ് .റാലിയിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ ഡോ.എസ്.എസ്. ലാലിന്റെ പരിഹാസത്തിൽ പൊതിഞ്ഞ ഒളിയമ്പ്.
‘അടുത്ത വീട്ടിലെ ആര്‍ത്തിപ്പണ്ടാരം കാരണവര്‍ സ്വന്തം വീട്ടിലെ സദ്യയ്ക്ക് ആറാമത്തെ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കി ഇറങ്ങിയോടുമ്പോള്‍ തടഞ്ഞ് നിര്‍ത്തി അയാളുടെ വീര്‍ത്ത കഴുത്തില്‍ അണിയിക്കുന്നത് ചുവപ്പ് ഷാള്‍. ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര.’ എന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്,

തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തതിനു പിന്നാലെയാണ് കെ.വി.തോമസിനെ കോൺഗ്രസിൽ നിന്നു പുറത്താക്കിയത്. എഐസിസിയുെട അനുമതിയോടെയാണ് തീരുമാനമെന്ന് കെ.സുധാകരൻ അറിയിച്ചു. പരമാവധി കാത്തിരുന്നുവെന്നും ഇനി കാത്തിരിക്കാനാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ് അറിയിച്ചിരുന്നു. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിലും കോൺഗ്രസ് വിലക്ക് ലംഘിച്ച് തോമസ് പങ്കെടുത്തിരുന്നു. അന്ന് എല്ലാ സ്ഥാനങ്ങളിൽ നിന്നും എഐസിസി പുറത്താക്കി. പിന്നീട് കൺവെൻഷനിലെത്തി താനൊരു സഖാവാണെന്ന് തോമസ് പ്രഖ്യാപിക്കുകയും ചെയ്തു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി.തോമസിന് ഒരു ചുക്കും ചെയ്യാനില്ലെന്നും കെ.സുധാകരൻ പറഞ്ഞു. പരമാവധി കാത്തിരുന്നു, ഇനി കാത്തിരിക്കാൻ കഴിയില്ല, കെ.വി.തോമസ് പാർട്ടിക്ക് വെളിയിലായി. കെ.വി.തോമസിനൊപ്പം കോൺഗ്രസുകാർ ആരുമില്ല. തോമസിന്റെ കൂടെ ഒരാൾപോലും പാർട്ടിവിടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് കൺവൻഷനിൽ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചിരുന്നു. പിണറായി വികസന നായകനെന്നും പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായിക്ക് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കെ.വി.തോമസിനെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനായി പ്രചാരണരംഗത്തിറങ്ങുമെന്നും കെ.വി. തോമസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മുൻപ്, കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന് പാർട്ടിയുടെ പ്രധാന പദവികളിൽനിന്നു നീക്കാനുള്ള കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം പാർട്ടി അധ്യക്ഷ സോണിയ അംഗീകരിച്ചിരുന്നു. മുതിർന്ന നേതാവാണെന്നതു പരിഗണിച്ചു തൽക്കാലം പാർട്ടിയിൽനിന്നു അന്ന് സസ്‌പെൻഡ് ചെയ്തിരുന്നില്ല. പിന്നീട് അംഗത്വം പുതുക്കാനും അനുമതി നൽകി. എന്നാൽ തോമസ് സിപിഎം ക്യാമ്പിലേക്ക് തന്നെ എന്ന് വ്യക്തമാക്കി കൺവെൻഷനിൽ എത്തി. ഇതോടെ സഖാവ് തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായി.

വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. കൺവൻഷനിൽ കെവി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കരുത്തുള്ള ജനനായകർക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രക്തസാക്ഷി പരിവേഷത്തിനാണ് കെവി തോമസിന്റെ ശ്രമമെന്നും അദ്ദേഹത്തെ പുറത്താക്കിയ നടപടി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തൃക്കാക്കരയിൽ ഒരുചുക്കും ചെയ്യാൻ കെവി തോമസിനാകില്ലെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അദ്ദേഹത്തെ അറിയിച്ചതായും സുധാകരൻ പറഞ്ഞു.

നേരത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന് പാർട്ടിയുടെ സുപ്രധാന പദവികളിൽ നിന്ന് കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തോമസ് പാർട്ടിയുമായി കൂടുതൽ അകലുകയും ഇടതുപക്ഷവുമായി അടുക്കുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here