ഡെപ്യൂട്ടി തഹസില്‍ദാര്‍ പീഡനത്തിനിരയാക്കിയത് ഉറങ്ങിക്കിടന്ന സ്വന്തം മകളെ; പോസ്കോ കേസിൽ 17 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചകുറ്റത്തിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പതിനാറര ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പത്ത് വയസുള്ള മകളെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചത്.

ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു എന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരായ കേസ്. ക്ലാസ്സില്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടി പീഡനത്തിന് ശേഷം സ്‌കൂളില്‍ മൂകയായി. എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് പതിവായത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കേസില്‍ കഴിഞ്ഞദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി 19 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Leave a Reply