പുല്ലുവഴിയിൽ കുന്ന് ഇടിച്ച് നികത്താൻ ശ്രമം;
ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞു

0

പെരുമ്പാവൂർ: പുല്ലുവഴിയിൽ കുന്ന് ഇടിച്ച് നികത്താനുള്ള ശ്രമം തടഞ്ഞു. ഓൾഡ് മൂവാറ്റുപുഴ റോഡിലാണ് സംഭവം. ഇന്ന് രാവിലെ മണ്ണ് എടുക്കുന്നതിനായി എത്തിയവരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു.

ഹിറ്റാച്ചിയും ടിപ്പറുമായി എത്തിയ സംഘം പണി തുടങ്ങിയതോടെ ജയകേരളം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പരിസ്ഥിതി പ്രവർത്തകരും സ്ഥലത്തെത്തി. ഉടൻ തന്നെ പണി നിർത്തി സ്ഥലം വിട്ടെങ്കിലും മണിക്കൂറുകൾക്കകം തിരിച്ചെത്തുകയായിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചതോടെ കുന്ന് ഇടിച്ച് നിരത്താനുള്ള നീക്കം ഉപേക്ഷിക്കുകയിരുന്നു.

പുല്ലുവഴിയിൽ കുന്ന് ഇടിച്ച് നികത്താൻ ശ്രമം;<br>ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞു 1

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപ ജോയി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പൊതുപ്രവർത്തകനായ ജോയ് വെള്ളാഞ്ഞിയിൽ, പരിസ്ഥിതി പ്രവർത്തകൻ അഡ്വ മധു ശിവശങ്കരപ്പിള്ള, ജയകേരളം റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ പോൾസൺ, രഞ്ജിത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് താൽക്കാലികമായി എത്തിയ സെക്രട്ടറി ഭരണ സമിതിയുടെ അനുമതി ഇല്ലാതെ നിരവധി പേർക്ക് മണ്ണ് എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here