ഡല്‍ഹി റവന്യൂ സെക്രട്ടറിക്ക് വളര്‍ത്തുനായയ്‌ക്കൊപ്പം സവാരി നടത്തുന്നതിന് സ്റ്റേഡിയത്തില്‍ പരിശീലന സമയം വെട്ടിക്കുറച്ചതായി അത്‌ലറ്റുകളുടെ പരാതി

0

 
ന്യൂഡല്‍ഹി: ഡല്‍ഹി റവന്യൂ സെക്രട്ടറിക്ക് വളര്‍ത്തുനായയ്‌ക്കൊപ്പം സവാരി നടത്തുന്നതിന് സ്റ്റേഡിയത്തില്‍ പരിശീലന സമയം വെട്ടിക്കുറച്ചതായി അത്‌ലറ്റുകളുടെ പരാതി. സംഭവം വിവാദമായതോടെ കായിക താരങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിന് രാത്രി പത്തുമണി വരെ ഡല്‍ഹി ത്യാഗ്‌രാജ് സ്റ്റേഡിയം തുറന്നുകൊടുക്കാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഡല്‍ഹി റെവന്യൂ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഖിര്‍വാര്‍ ത്യാഗ് രാജ് സ്റ്റേഡിയത്തില്‍ വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടൊപ്പം റവന്യൂ സെക്രട്ടറിക്ക് നടത്തത്തിന് സൗകര്യം ഒരുക്കുന്നതിന് കായിക താരങ്ങള്‍ സ്റ്റേഡിയത്തിലെ പരിശീലനം നേരത്തെ അവസാനിപ്പിക്കണമെന്ന തരത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നതായി അത്‌ലറ്റുകള്‍ ആരോപിച്ചതാണ് വിവാദമായത്. എന്നാല്‍ സ്റ്റേഡിയം അഡ്മിനിസ്‌ട്രേറ്റര്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

ഔദ്യോഗിക സമയക്രമം കൃത്യമായി പാലിച്ചു പോരുന്നതായും ഇതില്‍ യാതൊരുവിധ മാറ്റവും വരുത്തിയിരുന്നില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിച്ചു. ഔദ്യോഗിക സമയക്രമം അനുസരിച്ച് രാത്രി ഏഴുമണിവരെ പരിശീലനം നടത്താനാണ് അനുമതിയുള്ളത്. ഇതിന് മുന്‍പ് സ്റ്റേഡിയം വിട്ടുപോകണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here