പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്കു ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം; സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജൂണ്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി

0

കൊച്ചി: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്കു ഒന്നര ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ജൂണ്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

എ​ട്ടു വ​യ​സു​കാ​രി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും ഈ ​തു​ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ല്‍ നി​ന്ന് ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വ്യ​ക്തി​പ​ര​മാ​യ വീ​ഴ്ച​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ചി​ൻ​രെ നി​ല​പാ​ട് നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദി​ക്കു​ന്ന​ത്.

2021 ഓ​ഗ​സ്റ്റ് 27നാ​യി​രു​ന്നു സം​ഭ​വം. തു​മ്പ വി​എ​സ്എ​സ്‌​സി​യി​ലേ​ക്കു വ​ലി​യ കാ​ര്‍​ഗോ കൊ​ണ്ടു​പോ​കു​ന്ന​തു കാ​ണാ​ന്‍ ആ​റ്റി​ങ്ങ​ല്‍ തോ​ന്ന​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി പി​താ​വ് ജ​യ​ച​ന്ദ്ര​നൊ​പ്പം മൂ​ന്നു​മു​ക്ക് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ര​ജി​ത അ​പ​മാ​നി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. ര​ജി​ത​യു​ടെ മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി​യെ​യും പി​താ​വി​നെ​യും അ​പ​മാ​നി​ച്ചെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ന്നീ​ട് പി​ങ്ക് പോ​ലീ​സി​ന്‍റെ കാ​റി​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here