തിരിച്ചറിഞ്ഞില്ല, ബി.ജെ.പിയുടെ വളര്‍ച്ച; ഏറ്റുപറഞ്ഞ്‌ സി.പി.എം റിപ്പോര്‍ട്ട്‌

0

കണ്ണൂര്‍: ആര്‍.എസ്‌.എസ്‌. രാജ്യത്തുണ്ടാക്കിയ സ്വാധീനം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നു സി.പി.എം. സംഘടനാ റിപ്പോര്‍ട്ട്‌. പശ്‌ചിമബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല. പല സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്കു പകരം മറ്റ്‌ പാര്‍ട്ടികളെയാണ്‌ എതിര്‍ക്കുന്നതെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ആര്‍.എസ്‌.എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടിക്ല ാസില്‍ നിര്‍ബന്ധമാക്കണം. പുതിയ കേന്ദ്ര കമ്മറ്റി തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കണം. ഛത്തിസ്‌ഗഡിലും മഹാരാഷ്‌രടയിലും വിഭാഗീയത തുടരുന്നു. കേരളത്തില്‍ ബംഗാളിന്റെ മൂന്നിരട്ടി അംഗങ്ങളുണ്ട്‌. സി.പി.എം. അംഗങ്ങളുടെ ആകെ എണ്ണം 9,85,757. ഇതില്‍ 5,27,174 പേര്‍ കേരളത്തില്‍. ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസില്‍ താഴെയുള്ളവരുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ധനയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here