ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സൈനികർ മരിച്ചു. അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇന്ന് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ ഷോപ്പിയാനിലേക്ക് പോയ സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഷോപ്പിയാനിലെ ബാഡിഗാമിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ നാല് ലഷ്കർ ഇ തൊയിബ ഭീകരരെയാണ് സൈന്യം വധിച്ചത്.