കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് വി​ഷു​വി​നും ശ​മ്പ​ളം കി​ട്ടി​ല്ല

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​ന്പ​ള​വി​ത​ര​ണ​ത്തി​നു ധ​ന​വ​കു​പ്പ് 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് വി​ഷു​വി​ന് ശ​മ്പ​ളം കി​ട്ടി​ല്ല. ധ​ന​വ​കു​പ്പ് പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ പ​ണം കെ​എ​സ്ആ​ർ​ടി​സി അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ല

ശ​ന്പ​ള വി​ത​ര​ണ​ത്തി​നാ​യി ആ​കെ 90 കോ​ടി​യോ​ളം രൂ​പ കെ​എ​സ്ആ​ർ​ടി​സി​ക്ക് വേ​ണം. 30 കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും ബാ​ക്കി തു​ക ക​ണ്ടെ​ത്തു​ന്ന​തി​നും മാ​നേ​ജ്മെ​ന്‍റി​നു സാ​ധി​ച്ചി​രു​ന്നി​ല്ല.

ശ​ന്പ​ളം അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി ൽ ​സി​ഐ​ടി​യു, എ​ഐ​ടി​യു​സി, ബി​എം​എ​സ് സം​ഘ​ട​ന​ക​ൾ സൂ​ച​നാ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ധ​ന​വ​കു​പ്പ് 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

Leave a Reply