കൂരിരുട്ട്… കലൂർ സ്റ്റേഡിയത്തിൽ പ്രഭാതസവാരിക്ക്‌ പോകുന്നവർക്കറിയാം സ്ഥിതി… നൂറുകണക്കിന് സ്ത്രീകളാണ് ദിവസവും ഇവിടെ പ്രഭാതസവാരിക്കെത്തുന്നത്. സ്റ്റേഡിയം പരിസരത്ത് പുലർച്ചെ ഒട്ടും വെളിച്ചമില്ലാത്തത്‌ അവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.

0

കൊച്ചി : കൂരിരുട്ട്… കലൂർ സ്റ്റേഡിയത്തിൽ പ്രഭാതസവാരിക്ക്‌ പോകുന്നവർക്കറിയാം സ്ഥിതി… നൂറുകണക്കിന് സ്ത്രീകളാണ് ദിവസവും ഇവിടെ പ്രഭാതസവാരിക്കെത്തുന്നത്. സ്റ്റേഡിയം പരിസരത്ത് പുലർച്ചെ ഒട്ടും വെളിച്ചമില്ലാത്തത്‌ അവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.

സി.സി.ടി.വി.കളും തുറിച്ചുനോട്ടവും കമന്റടികളും കൂടാതെ തട്ടലുംമുട്ടലും ഒക്കെ ഇവിടെ പതിവാണെന്ന് പ്രഭാതസവാരിക്കെത്തുന്നവർ പറയുന്നു. വെളിച്ചം വീഴുംമുമ്പാണ് ഇത്തരം ഞരമ്പുരോഗികളുടെ വിളയാട്ടം കൂടുതൽ.

നഗരത്തിലെ പൊതു ഇടങ്ങളിൽ പലേടത്തും സാമൂഹികവിരുദ്ധരിൽനിന്ന്‌ സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾ വ്യാപകമാകുന്നതായാണ് പരാതി. പനമ്പിള്ളിനഗർ വാക്‌വേ, പ്രധാന റോഡുകളിലേക്കുള്ള ആളൊഴിഞ്ഞ ഇടറോഡുകൾ എന്നിവിടങ്ങളിലെല്ലാം സ്ത്രീകൾ മോശം അനുഭവങ്ങൾ നേരിടുന്നുണ്ട്. അശ്ലീലച്ചുവയോടെ സംസാരിക്കുക, ശരീരത്തിൽ സ്പർശിക്കുക, നഗ്നതപ്രദർശിപ്പിക്കുക തുടങ്ങിയ വൈകൃതങ്ങൾക്ക് പലപ്പോഴും ഇരയാകേണ്ടിവരുന്നു. വാഹനങ്ങളിലെത്തിയാണ് പലരും ഇത്തരം അതിക്രമങ്ങൾ കാണിക്കുന്നത്. സ്ത്രീകൾ സ്ഥിരമായെത്തുന്ന വഴികൾ, ആളൊഴിഞ്ഞ സമയം എന്നിവയൊക്കെ ഇവർ മുതലെടുക്കുന്നു.

ഭൂരിഭാഗം സന്ദർഭങ്ങളിലും സ്ത്രീകൾ പ്രതികരിക്കുംമുൻപേ അക്രമികൾ വണ്ടിയിൽ രക്ഷപ്പെടും. മോശം അനുഭവത്തിന്റെ ഷോക്കിൽ പലർക്കും പ്രതികരിക്കാൻ കഴിയാതെയും വരും. ഹോസ്റ്റലുകളുടെ പരിസരത്തും ഇത്തരം മനോരോഗികൾ പതിവായി എത്താറുണ്ട്. നമ്പർപ്ലേറ്റില്ലാത്ത വണ്ടികളിൽ ഹെൽമെറ്റ് െവച്ചാണ് പലരും ഇങ്ങനെ അവതരിക്കുക.

പനമ്പിള്ളിനഗർ വാക്‌വേയിൽ പതിവായി സ്ത്രീകളെ ശല്യപ്പെടുത്തുന്നയാളെ ഏറെ ശ്രമപ്പെട്ടാണ് പോലീസ് വലയിലാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here