സൗദിയിൽ പുതിയ രോഗികളുടെ എണ്ണം ഉയരുന്നു

0

ജിദ്ദ: സൗദിയിൽ പുതിയ രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി 143 രോഗികളും 240 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,848 ഉം രോഗമുക്തരുടെ എണ്ണം 7,39,536 ഉം ആയി. ആകെ മരണം 9,072 ആയി.

നി​ല​വി​ൽ 4,240 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 56 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.​ സൗ​ദി​യി​ൽ നി​ല​വി​ലെ കോ​വി​ഡ് മു​ക്തി​നി​ര​ക്ക് 98.23 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.21 ശ​ത​മാ​ന​വു​മാ​ണ്.

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: ജി​ദ്ദ 31, റി​യാ​ദ് 23, മ​ദീ​ന 19, മ​ക്ക 18, ത്വാ​ഇ​ഫ് 13, ദ​മ്മാം ഒ​മ്പ​ത്, അ​ബ​ഹ അ​ഞ്ച്, ജി​സാ​ൻ നാ​ല്

LEAVE A REPLY

Please enter your comment!
Please enter your name here