കളിയരങ്ങിലെ മഹാപ്രതിഭയ്ക്ക് സുരേഷ്‌ഗോപിയുടെ വിഷുക്കൈനീട്ടം

0

പേരാമംഗലം: ഏഴുപതിറ്റാണ്ടിലേറെയായി കഥകളി അരങ്ങിൽ പൂത്തും തളിർത്തും നിൽക്കുന്ന ഗോപിയാശാന് മുമ്പിൽ നിൽക്കുമ്പോൾ അഭ്രപാളികളിലെ സൂപ്പർ ആക്ഷൻ ഹീറോ വിനയാന്വിതനായി. കഥകളിയാശാൻ കലാമണ്ഡലം ഗോപിയെക്കാണാനായി തൃശ്ശൂർ പേരാമംഗലത്തെ വീട്ടിലെത്തിയതായിരുന്നു ചലച്ചിത്രനടനും എം.പിയുമായ സുരേഷ് ഗോപി. തന്റെ വക വിഷുകൈനീട്ടം നൽകിയ സുരേഷ്ഗോപിയെ ഗോപിയാശാൻ പൊന്നാട ചാർത്തി ആദരിച്ചു. ഏതാനും ദിവസങ്ങളായി തൃശ്ശൂരിലുള്ള സുരേഷ്‌ഗോപി ജില്ലയുടെ വിവിധയിടങ്ങളിൽ പര്യടനം നടത്തി സാംസ്കാരികച്ചടങ്ങുകളിൽ പങ്കെടുത്തു വരികയാണ്. ചെല്ലുന്നിടത്തെല്ലാം കുട്ടികളടക്കമുള്ളവർക്ക് വിഷുക്കൈനീട്ടവും നൽകിയാണ് സുരേഷ്‌ഗോപിയുടെ യാത്ര. കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വീട്ടിലും എത്തിയിരുന്നു. ഞായറാഴ്ച രാവിലെ പാറമേക്കാവിലും വൈകിട്ട് ഗുരുവായൂരും ദർശനം നടത്തിയാണ് മടങ്ങിയത്. ജില്ലയിലെ പ്രാദേശിക ബി.ജെ.പി.പ്രവർത്തകരും സുരേഷ്‌ഗോപിയോടൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here