വിജിലന്‍സ്‌ ഡയറകടര്‍ സ്‌ഥാനത്തുനിന്നു സുധേഷ്‌കുമാറിനെയും ദിലീപ്‌ കേസ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയിരുന്ന ക്രൈം ബ്രാഞ്ച്‌ മേധാവി എ.ഡി.ജി.പി എസ്‌. ശ്രീജിത്തിനെയും നീക്കി പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി

0

തിരുവനന്തപുരം : വിജിലന്‍സ്‌ ഡയറകടര്‍ സ്‌ഥാനത്തുനിന്നു സുധേഷ്‌കുമാറിനെയും ദിലീപ്‌ കേസ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയിരുന്ന ക്രൈം ബ്രാഞ്ച്‌ മേധാവി എ.ഡി.ജി.പി എസ്‌. ശ്രീജിത്തിനെയും നീക്കി പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി. ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിയായിരുന്ന എസ്‌. ശ്രീജിത്തിന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറായാണ്‌ പുതിയ നിയമനം.
ജയില്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി. ഷേഖ്‌ ദര്‍വേഷ്‌ സാഹിബ്‌ ആയിരിക്കും പുതിയ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറായ എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറാകും പുതിയ വിജിലന്‍സ്‌ ഡയറക്‌ടര്‍. വിജിലന്‍സ്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്നു നീക്കിയ സുധേഷ്‌കുമാറിനെയാണ്‌ പുതുതായി സൃഷ്‌ടിച്ച ജയില്‍ ഡി.ജി.പി തസ്‌തികയില്‍ നിയമിച്ചിരിക്കുന്നത്‌. വിജിലന്‍സ്‌ ഡയറക്‌ടറുടെ തസ്‌തികയ്‌ക്ക്‌ തുല്യമായി ഒരു ഡി.ജി.പി തസ്‌തിക (ജയില്‍) സൃഷ്‌ടിച്ചുകൊണ്ടാണ്‌ സുധേഷ്‌കുമാറിനെ മാറ്റിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here