സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്‌ഥാപിച്ച്‌ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്ന യുവാവ്‌ പിടിയില്‍

0

പാലക്കാട്‌: സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്‌ഥാപിച്ച്‌ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്ന യുവാവ്‌ പിടിയില്‍. കോട്ടയം ചങ്ങനാശേരി നാലുകോടി സ്വദേശി ജിത്തു റജി (24)യാണു വാളയാര്‍ പോലീസിന്റെ പിടിയിലായത്‌. രാത്രി കഞ്ചിക്കോട്‌ പാറപ്പിരിവ്‌ ഭാഗത്ത്‌ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ എസ്‌.ഐ: ആര്‍. രാജേഷിന്റെ നേതൃത്തിലുള്ള പട്രോളിങ്‌ സംഘം കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
സ്‌റ്റേഷനിലെത്തിച്ച്‌ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ്‌ സൗഹൃദംനടിച്ച്‌ ഇയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്‌തിരുന്നതായി വ്യക്‌തമായത്‌. കഞ്ചിക്കോട്‌ ഭാഗത്ത്‌ ഇത്തരത്തില്‍ പരിചയപ്പെട്ട പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ കാണാനെത്തിയതായിരുന്നു ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായാണ്‌ കൂടുതലും സൗഹൃദം സ്‌ഥാപിച്ചിരുന്നത്‌. ചാറ്റിനിടെ വീഡിയോകോള്‍ ചെയ്‌ത്‌ കുട്ടികളുടെ നഗ്‌നത ചിത്രീകരിക്കുകയായിരുന്നുവെന്നാണു പോലീസ്‌ കരുതുന്നത്‌.
പോക്‌സോ നിയമവും ഐടി വകുപ്പും ചേര്‍ത്ത്‌ കേസെടുത്തതായി വാളയാര്‍ ഇന്‍സ്‌പെക്‌ടര്‍ വി.എസ്‌. മുരളീധരന്‍ പറഞ്ഞു. എ.എസ്‌.ഐ. ജയകുമാര്‍, എസ്‌.സി.പി.ഒ. പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണു കേസന്വേഷിക്കുന്നത്‌. പാലക്കാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (ഒന്ന്‌) മുമ്പാകെ ഹാജരാക്കിയ ജിത്തുവിനെ റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here