മലങ്കര ചര്‍ച്ച്‌ ബില്‍ നടപ്പാക്കണം: യാക്കോബായ വൈദിക സംഘം

0

പുത്തന്‍കുരിശ്‌: ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധാനാവകാശങ്ങളും സഭാ വിശ്വാസികള്‍ക്ക്‌ ഉറപ്പാക്കാന്‍ മലങ്കര ചര്‍ച്ച്‌ ബില്‍ നടപ്പാക്കണണെന്ന്‌ അഖില മലങ്കര വൈദിക യോഗം സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു.
മരണാനന്തര കര്‍മ്മങ്ങള്‍ പോലും തടസപ്പെട്ടുന്ന ദുരവസ്‌ഥയിലാണു യാക്കോബായ സമൂഹം. സഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യംവച്ചാണു ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്‌. ഈ ശിപാര്‍ശയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനെയും സഭാവിശ്വാസികളും സമൂഹവും പ്രതീക്ഷയോടെയാണു കാണുന്നതെന്നും യോഗം വിലയിരുത്തി.അഖില മലങ്കര വൈദിക സംഘം ജനറല്‍ സെക്രട്ടറിയായി ഫാ.ജോണ്‍ ഐപ്പ്‌ മങ്ങാട്ടിനെ തെരഞ്ഞെടുത്തു. സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ ധ്യാനം നടത്തി. മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റിയും കാതോലിക്കേറ്റ്‌ അസിസ്‌റ്റന്റുമായ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈദിക സംഘം പ്രസിഡന്റ്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌,
സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌, ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, ഡോ. മാത്യൂസ്‌ മോര്‍ അന്തിമോസ്‌, മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌, വൈദിക ട്രസ്‌റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍-എപ്പിസ്‌ക്കോപ്പ, അത്മായ ട്രസ്‌റ്റി സി.കെ. ഷാജി ചുണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ്‌ എന്നിവരും സഭയിലെ 750-ല്‍ പരം വൈദികരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here