ഇന്ധന വില വീണ്ടും കൂടി

0

കൊച്ചി: ഇന്ധന വില വീണ്ടും കൂടി. പെട്രോളിന്‌ 87 പൈസയും ഡീസലിന്‌ 84 പൈസയുമാണ്‌ വര്‍ധിച്ചത്‌. കൊച്ചിയില്‍ ഇന്ന്‌ 115.20 രൂപ പെട്രോളിനും 102.04 രൂപ ഡീസലിനും നല്‍കണം. 15 ദിവസംകൊണ്ടു പെട്രോളിന്‌ 10.89 രൂപയും ഡീസലിന്‌ 10.52 രൂപയുമാണ്‌ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്‌.
ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ എന്‍.ഡി.എ. സഖ്യകക്ഷിയായ ജെ.ഡി.യു. ഇന്നലെ രംഗത്തെത്തി. ഇന്ധനവില വര്‍ധന പിന്‍വലിക്കണമെന്ന്‌ ജെ.ഡി.യു. പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി ആവശ്യപ്പെട്ടു.
പെട്രോള്‍, ഡീസല്‍, എല്‍.പി.ജി. വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ഥിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റും ഇന്ധനവിലവര്‍ധനവിനെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ ഇളകിമറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here