ചാലക്കുടി എം.പി ബെന്നി ബെഹ്നാൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കയ്യടിച്ച് അഭയഭവനിലെ അന്തേവാസികൾ

0

പെരുമ്പാവൂർ: ചാലക്കുടി എം.പി ബെന്നി ബെഹ്നാൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കയ്യടിച്ച് അഭയഭവനിലെ അന്തേവാസികൾ.
ചാലക്കുടി ലോകസഭ മണ്ഡലത്തിലെ വൃദ്ധസദനങ്ങൾക്കുള്ള ഒക്സിജൻ കോൺസൻട്രേറ്ററുകളുടെ വിതരണോദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.പി.

പ്രളയകാലത്തും മഹാമാരിക്കാലത്തും ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ വില അറിഞ്ഞവരാണ് അഭയഭവനിലുള്ളവർ.

ചാലക്കുടി എം.പി ബെന്നി ബെഹ്നാൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കയ്യടിച്ച് അഭയഭവനിലെ അന്തേവാസികൾ 1

ആശുപത്രികൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൃദ്ധസദനങ്ങൾ, അതിലും പ്രധാനപ്പെട്ടതാണ് ബെത്ലഹേം അഭയഭവൻ എന്നും എം.പി പറഞ്ഞു. അഭയഭവനിൽ ആദ്യം എത്തുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. അന്നേ മനസിൽ കുറിച്ചതാണ് ജീവകാരുണ്യ പദ്ധതികൾ വരുമ്പോൾ ആദ്യം അഭയഭവന് നൽകണമെന്ന്. അന്തേവാസികളുടെ എണ്ണമനുസരിച്ച് ഒരു കോൺസൻട്രേർ കൂടി വേണമെന്നും അത് ഉടൻ തന്നെ നൽകുമെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.

ഈ സ്ഥാപനത്തെ പറ്റി അഭിമാനമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജീവകാരുണ്യ പ്രവർത്തനം. അനാഥർക്കൊപ്പമാണ് അശരണർക്കൊപ്പമാണ് ജീവകാരുണ്യ പ്രവർത്തകർ. ദൈവങ്ങൾക്കൊപ്പമാണ് ജീവകാരുണ്യ പ്രവർത്തകരുടെ സ്ഥാനമെന്നും. മേരി എസ്തതപ്പാൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.

വർഷങ്ങളായി ആയിരങ്ങൾക്ക് അഭയമേകി സമൂഹത്തിന് മാതൃകയായായി മാറിയ ബെത്ലഹേം അഭയഭവനിൽ തന്നെ വിതരണോദ്ഘാടനം നടത്തണമെന്ന് ബെന്നി ബഹ്നാൻ എം.പി തന്നെയാണ് നിർബന്ധം പിടിച്ചതെന്ന് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ പറഞ്ഞു.

കൂവപ്പടി പഞ്ചായത്തിന് ആംബുലൻസ് അടക്കമുള്ള എല്ലാ സഹായവും മേരി എസ്തപ്പാൻ ചെയ്തിട്ടുണ്ടെന്ന് പ്രസിഡൻ്റ് മിനി ബാബു പറഞ്ഞു. ബെത്ലഹേം അഭയ ഭവൻ്റെ ദീർഘകാലത്തെ ആവശ്യമാണ് പഞ്ചായത്തിൽ ഒരു ശ്മശാനം നിർമിക്കുക എന്നത്. ഇക്കാര്യം ഉടൻ നടപ്പിലാക്കുമെന്നും മിനി ബാബു പറഞ്ഞു.
എം.പിക്ക് ആയിരമായിരം കയ്യടികൾ. നൽകാമെന്ന് ബെത്ലഹേം അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ പറഞ്ഞു.

കൂവപ്പടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബേബി തോപ്പിലാൻ,
മുൻ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ പി.പി അൽഫോൻസ് മാസ്റ്റർ, പി.വൈ പൗലോസ്, പഞ്ചായത്ത് അംഗം സിന്ദു അരവിന്ദ്, ഷാജി സലിം , മരിയ മത്യു, നിത, ഹരിഹരൻ പണിക്കർ , സാബു ആൻ്റണി, സാബു പാത്തിക്കൽ, സിസ്റ്റർ നീമ, പോളച്ചൻ എന്നിവർ പങ്കെടുത്തു.

Leave a Reply