ദിവസം 700 കോടി ശബ്ദസന്ദേശങ്ങൾ; വാട്സാപ്പിൽ കൂടുതൽ സൗകര്യങ്ങളുമായി പുതിയ അപ്ഡേറ്റുകൾ വരുന്നു

0

വാട്സാപ് ഉപയോക്താക്കൾ ശബ്ദസന്ദേശങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങളുമായി പുതിയ അപ്ഡേറ്റുകൾ വരുന്നു. ദിവസം 700 കോടി ശബ്ദസന്ദേശങ്ങളാണ് വാട്സാപ്പിൽ കൈമാറ്റം ചെയ്യുന്നതെന്ന് മെറ്റ അറിയിച്ചു. നിലവിൽ പരീക്ഷണഘട്ടത്തിൽ ഏതാനും ഉപയോക്താക്കൾക്കു ലഭ്യമായിട്ടുള്ള പുതുമകൾ വരുന്ന ആഴ്ചകളിൽ എല്ലാവർക്കും ലഭിക്കും.

∙ ചാറ്റ് പ്ലേബാക്ക്: ചാറ്റിനുള്ളിൽ നിന്നല്ലാതെ ഓഡിയോ പ്ലേയർ ഉപയോഗിച്ചു ശബ്ദസന്ദേശങ്ങൾ കേൾക്കാം.

∙ നിർത്തി നിർത്തി പറയാം: ശബ്ദസന്ദേശങ്ങൾ റിക്കോർഡ് ചെയ്യുന്നതിനിടെ പോസ് ചെയ്യാനും റിക്കോർ‍ഡിങ് തുടരാനുമുള്ള സംവിധാനം. പറഞ്ഞതു തെറ്റിയാൽ മുഴുവൻ മാറ്റിപ്പറയേണ്ട ഇപ്പോഴത്തെ അവസ്ഥയ്ക്കു പരിഹാരം.

∙ പ്ലേബാക്ക് മെമ്മറി: നീണ്ട ശബ്ദസന്ദേശങ്ങൾ കേൾക്കുന്നത് ഇടയ്ക്കുവച്ചു നിർത്തി ചാറ്റ് ക്ലോസ് ചെയ്താലും തിരികെയെത്തുമ്പോൾ നേരത്തെ കേട്ടതിന്റെ ബാക്കി കേൾക്കാം.

∙ ഫാസ്റ്റ് പ്ലേബാക്ക്: ഫോർവേഡ് ആയി വരുന്ന സന്ദേശങ്ങൾ വേഗത്തിൽ പ്ലേ ചെയ്യാം. ഇപ്പോൾ നേരിട്ടുളള ശബ്ദസന്ദേശങ്ങളിൽ മാത്രമേ വേഗനിയന്ത്രണമുള്ളൂ.

∙ ഡ്രാഫ്റ്റ് പ്രിവ്യു: സന്ദേശം റിക്കോർഡ് ചെയ്തശേഷം അയയ്ക്കുന്നതിനു മുൻപ് വീണ്ടും കേട്ടുനോക്കാനുള്ള സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here