“ആ​ഗ്ര​ഹി​ച്ച​ത് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ’: റ​ഷ്യ​ക്കെ​തി​രേ തോ​ക്കെ​ടു​ത്ത് ത​മി​ഴ് വി​ദ്യാ​ർ​ഥി

0

കീ​വ്: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ പോ​രാ​ടാ​ൻ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി യു​ക്രെ​യ്ൻ സേ​ന​യി​ൽ ചേ​ർ​ന്നു. കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള 21 വ​യ​സു​കാ​ര​നാ​യ സൈ​നി​കേ​ഷ് ര​വി​ച​ന്ദ്ര​ൻ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് യു​ക്രെ​യ്നി​ലെ അ​ർ​ധ​സൈ​നി​ക സേ​ന​യി​ൽ ചേ​ർ​ന്ന​ത്.

2018-ലാ​ണ് സൈ​നി​കേ​ഷ് ഹാ​ര്‍​കീ​വി​ലെ ദേ​ശീ​യ എ​യ്‌​റോ​സ്‌​പേ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ക്കാ​ന്‍ യു​ക്രെ​യ്നി​ലേ​ക്ക് പോ​യ​ത്. 2022 ജൂ​ലൈ​യി​ൽ കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. യു​ക്രെ​യ്നി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സൈ​നി​കേ​ഷു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം കു​ടും​ബ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ബ​ന്ധു​ക്ക​ൾ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടി​യ​ശേ​ഷം അ​വ​ർ​ക്ക് സൈ​നി​കേ​ഷു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. റ​ഷ്യ​ക്കെ​തി​രേ പോ​രാ​ടാ​ൻ താ​ൻ യു​ക്രെ​യ്ൻ സേ​ന​യി​ൽ ചേ​ർ​ന്ന​താ​യാ​ണ് അ​ദ്ദേ​ഹം കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്.

ചെ​റു​പ്പം മു​ത​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന സൈ​നി​കേ​ഷ് ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​യ​ര​ക്കു​റ​വ് മൂ​ലം ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മാ​ത്ര​മാ​ണ് യു​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here