തൊഴിലില്ലായ്‌മ കേരളത്തിന്റെ ഗുരുതര ആശങ്കയാണെന്ന്‌ സാമ്പത്തികാവലോകന റിപ്പോര്‍ട്ട്‌

0

തിരുവനന്തപുരം : തൊഴിലില്ലായ്‌മ കേരളത്തിന്റെ ഗുരുതര ആശങ്കയാണെന്ന്‌ സാമ്പത്തികാവലോകന റിപ്പോര്‍ട്ട്‌. 2018-19-ല്‍ തൊഴിലില്ലായ്‌മ 9% ആയിരുന്നെങ്കില്‍ 2019-20ല്‍ പത്ത്‌ ശതമാനമായി. 17 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തി. ഇവരില്‍ 72 ശതമാനത്തിനും ജോലി നഷ്‌ടപ്പെട്ടു.
2020-ല്‍ തൊഴിലനേ്വഷകരുടെ എണ്ണം 34.31 ലക്ഷമായിരുന്നു. 2021ല്‍ 38.33 ലക്ഷമായി. 14.16 ലക്ഷം പുരുഷന്മാരും 24.16 ലക്ഷം സ്‌ത്രീകളും. തൊഴിലനേ്വഷകരില്‍ 2,90,011 പേര്‍ പ്രഫഷണല്‍ യോഗ്യതയുള്ളവരാണ്‌. 11,103 മെഡിക്കല്‍ ബിരുദധാരികള്‍. 56,540 എന്‍ജിനിയറിങ്‌ ബിരുദധാരികള്‍, 43,081 എന്‍ജി. ഡിപ്ലോമക്കാര്‍, 66,916 ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുകാര്‍, 1533 കാര്‍ഷിക ബിരുദധാരികള്‍, 856 വെറ്ററിനറി ബിരുദക്കാര്‍ എന്നിവരും തൊഴില്‍ അനേ്വഷകരായുണ്ട്‌. മറ്റുള്ളവര്‍ 1,09,984 പേര്‍.

LEAVE A REPLY

Please enter your comment!
Please enter your name here