കെ ​റെ​യി​ൽ ക​ല്ലു​ക​ൾ പി​ഴു​തെ​റി​ഞ്ഞു; തി​രൂ​രി​ലും ചോ​റ്റാ​നി​ക്ക​ര​യി​ലും പ്ര​തി​ഷേ​ധം

0

മലപ്പുറം: സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ സമരം ശക്തിപ്രാപിക്കുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കര മാമലയിലും കല്ലിടുന്നതിനെതിരേ വൻ പ്രതിഷേധം നടന്നു.

തിരൂരിൽ പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ളവർ രംഗത്തിറങ്ങിയാണ് കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ തടയുന്നത്. വൻ പോലീസ് സംഘവും സ്ഥലത്തുണ്ട്. പ്രദേശത്ത് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.

ചോ​റ്റാ​നി​ക്ക​ര മാ​മ​ല​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ​ക്ക​ല്ല് പി​ഴു​തെ​റി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച ക​ല്ലു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​ക്കാ​രും ചേ​ർ​ന്ന് പി​ഴു​ത് ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്.

അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്തെ ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ക​ല്ലി​ട​ലി​ന് എ​ത്തി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യാ​ൻ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​ക്കാ​രും സം​ഘ​ടി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടാ​ത്ത പ​ദ്ധ​തി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ക​ല്ലി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ൽ ത​ട​യു​മെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here