വളയൻചിറങ്ങരയിൽ കനാലിൽ കുളിക്കാനിറങ്ങിയ ആളെ കാണാനില്ല

0

ഏലിയാസ് ഐസക്

പെരുമ്പാവൂർ: വളയൻചിറങ്ങര കനാലിൽ കുളിക്കാനിറങ്ങിയ കൊൽക്കത്ത സ്വദേശിയെ കാണാനില്ല. ഇന്ന് ഉച്ചകഴിഞ്ഞ് വാരിക്കാട് കനാലിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇയാൾ. നാട്ടുകാരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തി എങ്കിലും ആളെ കണ്ടെത്താനായില്ല.

നിലവിൽ പെരുമ്പാവൂർ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here