ഹിന്ദുത്വ അജന്‍ഡ ലക്ഷ്യമിടുന്ന ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള ബദല്‍ മുന്നേറ്റത്തിന്‌ സി.പി.എം. മുന്‍കൈയെടുക്കണമെന്ന്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

0

കൊച്ചി: ഹിന്ദുത്വ അജന്‍ഡ ലക്ഷ്യമിടുന്ന ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള ബദല്‍ മുന്നേറ്റത്തിന്‌ സി.പി.എം. മുന്‍കൈയെടുക്കണമെന്ന്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും ജനങ്ങളെ അണിനിരത്തിയും ബദല്‍ നയം മുന്നോട്ടുവയ്‌ക്കണമെന്നും യച്ചൂരി പറഞ്ഞു.
എറണാകുളം മറൈന്‍ഡ്രൈവില്‍ സി.പി.എം. സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. വരും വര്‍ഷങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അമിതാധികാര പ്രവണതയെ ചോദ്യംചെയ്യാനുള്ള അവസരമാക്കണം. അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ്‌ കമ്മിഷനെയും ജുഡീഷ്യറിയെയും വരെ രാഷ്‌ട്രീയ താല്‍പര്യത്തിനായി ബി.ജെ.പി. ഉപയോഗിക്കുകയാണ്‌. ഇടതുപക്ഷ നിലപാടുകളെ പ്രധാനമന്ത്രി ഭയക്കുന്നു. ഇടതുപ്രസ്‌ഥാനം രാജ്യത്തിന്റെ മൂലയ്‌ക്കുമാത്രമുള്ള ഒന്നാണെന്ന്‌ ആക്ഷേപിച്ചത്‌ അതുകൊണ്ടാണെന്നും യെച്ചൂരി പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിന്റെ താല്‍ക്കാലിക അധ്യക്ഷനായ ഇ.പി. ജയരാജനെ സമ്മേളന അജന്‍ഡ അവതരിപ്പിക്കാന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ക്ഷണിച്ചു. തുടര്‍ന്ന്‌ രക്‌തസാക്ഷി, അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എ.കെ. ബാലന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here