കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15നുള്ളിൽ വിചാരണക്കോടതിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യാജ തെളിവുകള്‍ തയാറാക്കിയെന്നുമായിരുന്നു ദിലീപിന്റെ വാദം.