വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ ഔ​ദാ​ര്യ​മ​ല്ല: കെ​എ​സ്‌​യു

0

തിരുവനന്തപുരം: വിദ്യാർഥി കൺസഷൻ ഔദാര്യമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്. കൺസഷൻ നൽകുന്നത് വിദ്യാർഥികൾക്ക് അപമാനമാണെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവന പിൻവലിക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

മ​ന്ത്രി മാ​ളി​ക​യി​ൽ താ​മ​സി​ക്കു​ന്ന ആ​ന്‍റ​ണി രാ​ജു പാ​വ​പ്പെ​ട്ട​വ​നെ മ​റ​ന്നു. അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്ന അ​ഹ​ങ്കാ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​സ​മൂ​ഹ​ത്തെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും വെ​ല്ലു​വി​ളി​ക്കാ​നാ​ണ് ത​യാ​റാ​കു​ന്ന​തെ​ങ്കി​ൽ അ​ത്ത​രം ന​ട​പ​ടി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നും, തി​രു​ത്തി​ക്കാ​നും കെ​എ​സ്‌​യു മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും അ​ഭി​ജി​ത്ത് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

എ​സ്എ​ഫ്ഐ​യും മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here