മുസ്ലിം ലീഗ്‌ മതേതരചേരിയില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്നു സംസ്‌ഥാനാധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

0

മലപ്പുറം: മുസ്ലിം ലീഗ്‌ മതേതരചേരിയില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്നു സംസ്‌ഥാനാധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍. ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല.
മുന്‍കാലനേതാക്കള്‍ കാണിച്ചുതന്ന പാതയിലൂടെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കും. ഫാസിസ്‌റ്റുകളുടെ കടന്നുകയറ്റത്തിനെതിരേ മതേതരശക്‌തി കെട്ടിപ്പടുക്കാന്‍ രാജ്യം ഉറ്റുനോക്കുന്നതു കേരളത്തെയാണ്‌.
പുതിയ കാലഘട്ടത്തിന്റെ വികസനവും മാറ്റങ്ങളും ഉള്‍ക്കൊണ്ടുള്ള രാഷ്‌ട്രീയത്തിനായി യു.ഡി.എഫിനെ ശക്‌തിപ്പെടുത്തുകയാണു ലീഗിന്റെ ഉത്തരവാദിത്വമെന്നും സാദിഖലി പറഞ്ഞു.
പാണക്കാട്ട്‌ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തില്‍ ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി, ട്രഷറര്‍ പി.വി. അബ്‌ദുള്‍ വഹാബ്‌, സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി, എം.എല്‍.എമാരായ കെ.പി.എ. മജീദ്‌, എം.കെ. മുനീര്‍, കെ.കെ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുള്ള, പി.കെ. ബഷീര്‍, നജീബ്‌ കാന്തപുരം, സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്‌ പി.എം.എ. സലാം, വി.കെ. ഇബ്രാഹിംകുഞ്ഞ്‌, സയ്യിദ്‌ അബ്ബാസ്‌അലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുഈനലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ നഈമലി ശിഹാബ്‌ തങ്ങള്‍, എം.സി. മായിന്‍ ഹാജി, കെ.എം. ഷാജി, കെ.എസ്‌. ഹംസ, സി.പി. ചെറിയമുഹമ്മദ്‌, പി.കെ. ഫിറോസ്‌ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here