എംഎല്‍എ പെന്‍ഷന്‍ വെട്ടിക്കുറച്ച് പഞ്ചാബ്; എത്ര തവണ ജയിച്ചാലും ഇനി ഒരു തവണത്തെ പെന്‍ഷന്‍

0

ചണ്ഡിഗഢ്: പഞ്ചാബില്‍ ഇനി മുന്‍ എംഎല്‍എമാര്‍ക്ക് ഒരു ടേമിനു മാത്രമേ പെന്‍ഷന്‍ നല്‍കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. എംഎല്‍എ ആയിരുന്ന ഓരോ ടേമിനും പെന്‍ഷന്‍ നല്‍കുന്ന പതിവ് അവസാനിപ്പിക്കുകയാണെന്ന് മാന്‍ അറിയിച്ചു.

മുന്‍ എംഎല്‍എമാര്‍ക്ക്, അവര്‍ രണ്ടു എംഎല്‍എ പെന്‍ഷന്‍ വെട്ടിക്കുറച്ച് പഞ്ചാബ്; എത്ര തവണ ജയിച്ചാലും ഇനി ഒരു തവണത്തെ പെന്‍ഷന്‍ മാന്‍ വ്യക്തമാക്കി.

പലവട്ടം എംഎല്‍എമാരായിരുന്നവര്‍ പിന്നീട് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയോ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴും പെന്‍ഷന്‍ ഇനത്തില്‍ അവര്‍ക്കു വന്‍ തുക കിട്ടുന്നുണ്ട്. ചിലര്‍ക്ക് മൂന്നര ലക്ഷവും ചിലര്‍ക്ക് നാലര ലക്ഷവും പെന്‍ഷന്‍ കിട്ടുന്നുണ്ട്. ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

75,000 രൂപയാണ് ഒരു തവണ എംഎല്‍എ ആയിരുന്നയാള്‍ക്ക് പഞ്ചാബില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. പിന്നീടുള്ള ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here