ഹോ​ട്ട​ൽ പോ​ക്സോ കേ​സ്: റോ​യ് വ​യ​ലാ​ട്ട് അ​റ​സ്റ്റി​ൽ

0

കൊച്ചി: പോക്‌സോ കേസ് പ്രതിയായ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഇയാൾ രാവിലെ കീഴടങ്ങിയിരുന്നു. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് റോ​യ് കീ​ഴ​ട​ങ്ങി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന​താ​ണ് റോ​യ് വ​യ​ലാ​ട്ടി​നെ​തി​രാ​യ കേ​സ്. അ​തേ​സ​മ​യം, പോ​ക്‌​സോ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് സം​ഘം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​മ്മ​യും മ​ക​ളും ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് റോ​യ് വ​യ​ലാ​ട്ടി​നെ​തി​രെ ഫോ​ര്‍​ട്ട് കൊ​ച്ചി പോ​ലീ​സ് പോ​ക്സോ ചു​മ​ത്തി​യ​ത്. 2021 ഒ​ക്ടോ​ബ​റി​ല്‍ ഹോ​ട്ട​ലി​ല്‍ വെ​ച്ച് റോ​യ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തിയെന്നും പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here