പെരുമ്പാവൂർ വാർത്തകൾ

0

പെരുമ്പാവൂരിൽ സാമൂഹിക വിരുദ്ധരും മയക്കുമരുന്ന്- ഗുണ്ടാ മാഫിയ ബന്ധമുള്ളവരും ഓട്ടോറിക്ഷകളിൽ കറങ്ങിനടക്കുന്നു

പെരുമ്പാവൂർ : നഗരത്തിലെ അനധികൃത ഓട്ടോറിക്ഷകളുടെ വ്യാപകമായ കടന്നുകയറ്റത്തിനെതിരേ പോലീസ് നടപടിയെടുക്കണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി.) മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. 2014-ൽ അധികാരികളും സംയുക്ത ട്രേഡ് യൂണിയനുകളും ചേർന്ന് ഓട്ടോറിക്ഷകൾക്ക് സ്റ്റാൻഡുകൾ നിശ്ചയിച്ച് നൽകുകയും ജോയിന്റ് ആർ.ടി. ഓഫീസ് മുഖേന ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകുകയും ചെയ്തിരുന്നു.

എന്നാൽ, നിർദേശങ്ങൾ നിലനിൽക്കെ ടൗണിലെ യാത്രിനിവാസ്, ഗവ. ഗേൾസ് ഹൈസ്‌കൂളിന് എതിർവശം, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അനധികൃത ഓട്ടോകൾ സർവീസ് നടത്തുകയാണ്.

സാമൂഹിക വിരുദ്ധരും മയക്കുമരുന്ന്- ഗുണ്ടാ മാഫിയ ബന്ധമുള്ളവരും ഓട്ടോറിക്ഷകളിൽ കറങ്ങിനടക്കുന്നതായാണ് ആരോപണം. ഇതോടൊപ്പം ഇവർ അനധികൃതമായി പാർക്കിങ് നടത്തി ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. യഥാർഥ ഓട്ടോ തൊഴിലാളികളുടെ ഉപജീവനമാർഗവും ഇവർ തടസ്സപ്പെടുത്തുകയാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.

ഓണംവേലി ജലസേചന പദ്ധതിക്ക് ജലസേചന വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചു

പെരുമ്പാവൂർ വാർത്തകൾ 1

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്ത് 17-ാം വാർഡിലെ ഓണംവേലി ജലസേചന പദ്ധതിക്ക് ജലസേചന വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചു. കുളത്തിലേക്ക് വെള്ളം കയറ്റുന്നതിനുള്ള ക്രോസ് ബാർ പുതുക്കിപ്പണിയുന്നതിനും തോടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് തുക. പദ്ധതിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം എം.പി. സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. 

വേങ്ങൂർ പഞ്ചായത്ത് ഫോറസ്റ്റ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) മേഖലാ വാർഷികം

കുറുപ്പംപടി : വേങ്ങൂർ പഞ്ചായത്ത് ഫോറസ്റ്റ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) മേഖലാ വാർഷികം ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എസ്. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. നാരായണൻ നായർ, കെ.ഇ. നൗഷാദ്, ജോർജ് ജോയ്, വിനു സാഗർ, കെ.ജി. ജയരാജ്, വി.എ. മനോജ്, റിജി മത്തായി എന്നിവർ സംസാരിച്ചു.

51 അംഗ വില്ലേജ് കമ്മിറ്റിയും 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: വിനു സാഗർ (പ്രസി.), പി.എസ്. സുബ്രഹ്മണ്യൻ (ജന. സെക്ര.), കെ.ജി. ജയരാജ് (സെക്ര.), സി.ടി. ദിനോജ് (ട്രഷ.). 

LEAVE A REPLY

Please enter your comment!
Please enter your name here