കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ബാങ്കിങ്‌ ക്രമക്കേടുകളും കുംഭകോണങ്ങളും കൊണ്ട്‌ രാജ്യത്തിന്‌ ഓരോ ദിവസവും നഷ്‌ടപ്പെടുന്നത്‌ 100 കോടിയില്‍പ്പരം രൂപ

0

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ബാങ്കിങ്‌ ക്രമക്കേടുകളും കുംഭകോണങ്ങളും കൊണ്ട്‌ രാജ്യത്തിന്‌ ഓരോ ദിവസവും നഷ്‌ടപ്പെടുന്നത്‌ 100 കോടിയില്‍പ്പരം രൂപ. ഈ തുക ഓരോ വര്‍ഷവും കുറയുന്നുണ്ടെന്നും റിസര്‍വ്‌ ബാങ്കിന്റെ കണക്കുകള്‍. രാജ്യത്തിന്റെ സാമ്പത്തിക തലസ്‌ഥാനം ഉള്‍പ്പെടുന്ന മഹാരാഷ്‌ട്രയിലാണ്‌ ആകെ നഷ്‌ടത്തിന്റെ പകുതിയോളം സംഭവിക്കുന്നത്‌. ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നിവരാണു പട്ടികയില്‍ പിന്നീടു വരുന്നവര്‍. ഈ അഞ്ചു സംസ്‌ഥാനങ്ങളില്‍ മാത്രമായി രണ്ടു ലക്ഷം കോടിയോളം രൂപ (ആകെ നഷ്‌ടത്തിന്റെ 83%) യാണു നഷ്‌ടപ്പെട്ടത്‌.
2015 ഏപ്രില്‍ ഒന്നിനും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31-നുമിടയ്‌ക്ക്‌ രണ്ടര ലക്ഷം കോടി രൂപയുടെ ബാങ്കിങ്‌ തട്ടിപ്പുകളാണു കണ്ടെത്തിയത്‌.
തിരിമറിയും വിശ്വാസവഞ്ചനയും, വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള പണം കൈമാറ്റം, അക്കൗണ്ട്‌ ബുക്കിലെ തിരിമറിയും വ്യാജ അക്കൗണ്ടുകളും, അനധികൃത വായ്‌പകള്‍ തുടങ്ങി എട്ടു തരം തട്ടിപ്പുകളെപ്പറ്റിയാണു റിസര്‍വ്‌ ബാങ്ക്‌ പറയുന്നത്‌.
തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തുമ്പോള്‍ ബാങ്കുകള്‍ സ്വന്തം സ്‌ഥാപനത്തിനുള്ളില്‍ത്തന്നെയാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു നേത്രിക കണ്‍സള്‍ട്ടിങ്ങിന്റെ എം.ഡി. സഞ്‌ജയ്‌ കൗശിക്‌ നിര്‍ദേശിച്ചു.

Leave a Reply