ഇതിഹാസ വിക്കറ്റ്‌ കീപ്പര്‍ റോഡ്‌ മാര്‍ഷ്‌ അന്തരിച്ചു

0

സിഡ്‌നി: ഇതിഹാസ വിക്കറ്റ്‌ കീപ്പര്‍ റോഡ്‌ മാര്‍ഷ്‌ (74) അന്തരിച്ചതിനു പിന്നാലെയാണ്‌ ഷെയ്‌ന്‍ വോണിന്റെ വിടവാങ്ങല്‍. അഡ്‌ലെയ്‌ഡിലെ ഒരു ആശുപത്രിയില്‍ വച്ച്‌ വെള്ളിയാഴ്‌ച പുലര്‍ച്ചേയായിരുന്നു മാര്‍ഷിന്റെ അന്ത്യം.
കഴിഞ്ഞയാഴ്‌ച ക്യൂന്‍സ്ലാന്‍ഡില്‍ ഒരു സന്നദ്ധ പരിപാടിക്കിടെ ഹൃദയാഘാതമുണ്ടായി തുടര്‍ന്നു ചികിത്സയിലായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി 96 ടെസ്‌റ്റുകള്‍ കളിച്ച മാര്‍ഷ്‌ ലോകോത്തര വിക്കറ്റ്‌ കീപ്പര്‍മാരുടെ നിരയില്‍ ഉള്‍പ്പെട്ടു. അന്ത്യ സമയത്ത്‌ ഭാര്യ റോസ്‌, മക്കളായ പോള്‍, ഡാന്‍, ജാമി എന്നിവരും അടുത്ത സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നതായി ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അനുശോചന കുറിപ്പില്‍ വ്യക്‌തമാക്കി.
”അയണ്‍ ഗ്ലോവ്‌സ്” എന്നായിരുന്നു റോഡ്‌നിയുടെ അപരനാമം. 1970-1984 കാലഘട്ടത്തില്‍ ഓസീസ്‌ ടീമിന്റെ സജീവ സാന്നിധ്യമായിരുന്നു റോഡ്‌നി. 96 ടെസ്‌റ്റുകള്‍ കളിച്ച അദ്ദേഹം 355 പുറത്താക്കലുകള്‍ നടത്തി. അതില്‍ 95 എണ്ണവും ഡെന്നില്‌ ലില്ലിയുടെ പന്തിലായിരുന്നു.
വിരമിച്ച ശേഷം ഏറെ നാള്‍ അഡ്‌ ലെയ്‌ഡിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2016 വരെ ദേശീയ ടീം സെലക്‌ടറെന്ന നിലയിലും പ്രവര്‍ത്തിച്ചു. 96 ടെസ്‌റ്റില്‍നിന്ന്‌ 26.51 ശരാശരിയില്‍ 3633 റണ്ണാണു റോഡ്‌നിയുടെ പേരിലുള്ളത്‌. മൂന്ന്‌ സെഞ്ചുറിയും 16 അര്‍ധ സെഞ്ചുറിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 132 റണ്ണാണ്‌. 92 ഏകദിനത്തില്‍നിന്ന്‌ 1225 റണ്ണാണ്‌ അദ്ദേഹം നേടിയത്‌. നാല്‌ അര്‍ധ സെഞ്ച്വറിയും നേടി. ഫസ്‌റ്റക്ല്ാസ്‌ ക്രിക്കറ്റിലും മികച്ച കരിയര്‍ അദ്ദേഹം നേടിയിരുന്നു. 257 മത്സരത്തില്‍ നിന്ന്‌ 11067 റണ്‍സാണ്‌ റോഡ്‌ മാര്‍ഷിന്റെ പേരിലുള്ളത്‌. 12 സെഞ്ചുറിയും 55 അര്‍ധ സെഞ്ചുറിയും അതില്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here