വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ഒമാനും ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു

0

ന്യൂഡൽഹി: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് ഹമൂദ് അൽ ബുസൈദി ദ്വിദിന സന്ദർശ നത്തിന് ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ഒമാനും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെയ്‍ക്കുകയും ചെയ്‍തു. ശാസ്‍ത്ര സാങ്കേതിക രംഗ ത്താണ് ഇന്ത്യയും ഒമാനും ധാരണാപത്രം ഒപ്പുവച്ചത്.

ര​ണ്ടു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പു​രോ​ഗ​തി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ബു​ധ നാ​ഴ്ച വി​ല​യി​രു​ത്തി. സ​മു​ദ്ര അ​തി​ര്‍​ത്തി​യി​ലെ അ​യ​ല്‍​ക്കാ​രെ​ന്ന നി​ല​യി​ല്‍ മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള സ​മു​ദ്ര ഗ​താ​ഗ​ത സു​ര​ക്ഷ​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച ​ര്‍​ച്ച​ക​ള്‍ ന​ട​ന്നു.

രാ​ഷ്‍​ട്രീ​യം, സാ​മ്പ​ത്തി​കം, പ്ര​തി​രോ​ധം, ഊ​ര്‍​ജം, ശാ​സ്‍​ത്ര സാ​ങ്കേ​തി​കം, ബ​ഹി​രാ​കാ​ശം, റെ​യ​ര്‍ എ​ര്‍​ത്ത് എ​ന്നി​ങ്ങ​നെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വ​ര്‍​ധി​ച്ചു​വ​രു​ന്ന സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്‍​ശ​ങ്ക​ര്‍ ട്വീ​റ്റ് ചെ​യ്‍​തു.

LEAVE A REPLY

Please enter your comment!
Please enter your name here