“ദി​ലീ​പു​മാ​യി അ​ടു​ത്ത ബ​ന്ധ​മി​ല്ല, യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​ണ് ജ​യി​ലി​ൽ പോ​യി ക​ണ്ട​ത്’

0

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്. ദിലീപുമായി അടുത്ത ബന്ധമില്ല. ഒരു യാത്രയ്ക്കിടെ യാദൃച്ഛികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടതെന്നും രഞ്ജിത്ത് വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ജ​യി​ലി​ൽ കാ​ണാ​ൻ വേ​ണ്ടി താ​ൻ സ്വ​ന്തം നി​ല​യ്ക്ക് പോ​യ​ത​ല്ല. സു​രേ​ഷ് കൃ​ഷ്ണ​യ്ക്ക് ഒ​പ്പ​മാ​ണ് പോ​യ​ത്. കാ​ണാ​ൻ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജ​യി​ലി​ന് പു​റ​ത്തു നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ണ് അ​ക​ത്തു ക​യ​റി​യ​ത്. ദി​ലീ​പി​നോ​ട് ര​ണ്ട് വാ​ക്ക് സം​സാ​രി​ക്കു​ക മാ​ത്ര​മാ​ണ് അ​ന്ന് ചെ​യ്ത​ത്.

മാ​ധ്യ​മ​ങ്ങ​ൾ നെ​ഗ​റ്റി​വി​റ്റി​യെ ഹൈ​ലൈ​റ്റ് ചെ​യ്ത് നി​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഐ​എ​ഫ്എ​ഫ്കെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഭാ​വ​ന​യെ കൊ​ണ്ടു​വ​ന്ന​ത് നാ​ട​കീ​യ​മാ​യ മു​ഹൂ​ർ​ത്തം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യ​ല്ല. താ​നാ​ണ് വ്യ​ക്തി​പ​ര​മാ​യി ഭാ​വ​ന​യെ ക്ഷ​ണി​ച്ച​ത്. സ്വ​കാ​ര്യ​ത മാ​നി​ച്ചാ​ണ് വി​വ​രം ര​ഹ​സ്യ​മാ​ക്കി വെ​ച്ച​തെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here