സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം; വിലക്കി ഇന്നു തന്നെ ഉത്തരവിറക്കണം-ഹൈക്കോടതി

0

കൊച്ചി: ഓഫീസുകള്‍ അടച്ചിട്ട് രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് കനത്ത പ്രഹരം. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്ക് വിലക്കി കൊണ്ട് ഇന്നു തന്നെ ഉത്തരവിറക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ സംഘടനകളുടെ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ നിര്‍ദേശം തള്ളി.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറയുകയുണ്ടായി. പൊതു ജനത്തെ പ്രതിസന്ധിയിലാക്കി പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here