പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു; തകരാര്‍

0

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേ ലക്ഷ്യമാക്കി വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. അരികിലുള്ള വൈദ്യതി വിളക്കുകാലില്‍ വിമാനത്തിന്റെ വലതുഭാഗത്തെ ചിറക് ഇടിക്കുകയായിരുന്നു. വിമാനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്.

Leave a Reply