ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

0

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എടയാര്‍ വ്യവസായ മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. എക്‌സൈസിന്റെ അടിമാലിയില്‍ നിന്നും എറണാകുളത്തു നിന്നുമുള്ള സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. ചെറിയ ജാറുകളിലാക്കി കാര്‍ട്ടണ്‍ ബോക്‌സുകളില്‍ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Leave a Reply