ഒരു കുരുക്ക് അഴിയുംമുന്പേ അടുത്തത്; ദിലീപിനെ വിടാതെ ക്രൈംബ്രാഞ്ച്

0

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കുരുക്കുകൾ നടൻ ദിലീപിനെ വിടാതെ പിന്തുടരുന്നു. ഒരു വിവാദം അടങ്ങുംമുന്പേ അടുത്ത വിവാദം തല പൊക്കുന്നതു പോലെയാണ് ഒന്നിനു പിന്നാലെ മറ്റൊന്നായി ദിലീപ് കുരുക്കിലാകുന്നത്. ഏറ്റവുമൊടുവിൽ ദിലീപിനു വിനയാകുന്ന മൊഴി നൽകിയിരിക്കുന്നത് സ്വന്തം വീട്ടുജോലിക്കാരൻ തന്നെയാണെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ ദാ​സ​നാണ് ദിലീപിനെ വെട്ടിലാക്കുന്ന മൊഴി നൽകിയിരിക്കുന്നത്. ദി​ലീ​പി​നെ​തി​രേ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ ബാ​ല​ച​ന്ദ്ര​കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കാ​ര്യ​വും പോ​ലീ​സി​നോ​ടു പ​റ​യ​രു​തെന്നു ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ വി​ല​ക്കി​യെ​ന്നാ​ണ് ദാ​സ​ന്‍റെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ദി​ലീ​പ് ന​ടി​യു​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മു​ള​ള വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത് സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റാ​യി​രു​ന്നു.

പ​ള്‍​സ​ര്‍ സു​നി​യെ ക​ണ്ട കാ​ര്യം ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ദാ​സ​നോ​ടു പറഞ്ഞിരുന്നത്രേ. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് ചോ​ദി​ച്ചാ​ല്‍ ത​നി​ക്ക് ഒ​ന്നും ഓ​ര്‍​മ​യി​ല്ലെ​ന്നു പ​റ​യ​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​രും ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പും സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജും ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ദാ​സ​ന്‍റെ മൊ​ഴി.

പ​ള്‍​സ​ര്‍ സു​നി​യെ ജ​യി​ലി​ല്‍നി​ന്ന് ഇ​റ​ങ്ങു​മ്പോ​ള്‍ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് സു​രാ​ജ് പ​റ​യു​ന്ന​ത് കേ​ട്ടി​രു​ന്ന​താ​യി ചോ​ദ്യംചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ദി​ലീ​പി​നെ കൂ​ടു​ത​ല്‍ കു​രു​ക്കി​ലാ​ക്കും.

ഫോ​ണി​ല്‍ കൃ​ത്രി​മമോ?

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ കൃ​ത്രി​മം കാ​ട്ടി തെ​ളി​വ് ന​ശി​പ്പി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചിരുന്നു.
ന​ട​ന്‍ ദി​ലീ​പ്, സ​ഹോ​ദ​ര​നാ​യ അ​നൂ​പ്, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സു​രാ​ജ്, ബ​ന്ധു​വാ​യ അ​പ്പു, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​രാ​ണ് കേ​സി​ല്‍ പ്ര​തി​ക​ള്‍.

ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ആ​റു മൊ​ബൈ​ലു​ക​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്കു വി​ട്ടു ന​ല്‍​കി​യി​രു​ന്നു. ഇ​വ​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ള്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ സം​ഘം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.
ജ​നു​വ​രി 29, 30 തീ​യ​തി​ക​ളി​ലാ​ണ് ഫോ​ണു​ക​ളി​ല്‍ കൃ​ത്രി​മം കാ​ട്ടി​യ​ത്.

ജ​നു​വ​രി 31നു ​ഫോ​ണു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ജ​നു​വ​രി 29ന് ​ഉ​ത്ത​ര​വി​ട്ട​ ശേ​ഷ​മാ​ണ് കൃ​ത്രി​മം ന​ട​ന്നതെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും നീ​ക്കം​ചെ​യ്ത​ ശേ​ഷ​മാ​ണ് ഫോ​ണു​ക​ള്‍ ഹാ​ജ​രാ​ക്കി​യ​ത്. മും​ബൈ​യി​ലെ ലാ​ബ് സി​സ്റ്റം​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ല്‍ ഐ ​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ നാ​ലു ഫോ​ണു​ക​ളാ​ണ് ദി​ലീ​പ് ന​ല്‍​കി​യ​ത്.

ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​വ​യാ​യി​രു​ന്നു. ശേ​ഷി​ച്ച​വ​യി​ല്‍ ഒ​ന്ന് സു​രാ​ജി​ന്‍റെ ഫോ​ണാ​യി​രു​ന്നു. ദി​ലീ​പിന്‍റെ സി​നി​മ​ക​ളു​ടെ പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റാ​യ റോ​ഷ​ന്‍ ചി​റ്റൂ​രി​ന്‍റെ പേ​രി​ലു​ള്ള സിം ​കാ​ര്‍​ഡാ​ണ് ഐ ​ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ര്യം ചോ​ദ്യം ചെ​യ്യ​ലി​ല്‍ ദി​ലീ​പ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here