79കാരനായ അച്ഛൻ മകനെയും മരുമകളെയും രണ്ടു പിഞ്ചു പേരക്കുട്ടികളെയും കൊലപ്പെടുത്തി

0

തൊടുപഴ: കേരളത്തെ ഞെട്ടിച്ച കൊലപാതകം കേട്ടാണ് മലയാളികൾ ഇന്ന് ഉറക്കമുണർന്നത്. സ്വത്ത് തർക്കത്തിന്റെ പേരിലായിരുന്നു 79കാരനായ അച്ഛൻ മകനെയും മരുമകളെയും രണ്ടു പിഞ്ചു പേരക്കുട്ടികളെയും കൊലപ്പെടുത്തിയത്. പെട്രോൾ ഒഴിച്ച് കത്തിച്ചാണ് ചിനിക്കുഴിയിൽ നാലു പേരെ ഇല്ലാതാക്കിയത്. സംഭവത്തിൽ ഹമീദിനെ (79) പോലീസ് പിടികൂടി. ഹമീദിന്റെ മകനായ അബ്ദുൾ ഫൈസൽ(45), ഫെസലിന്റെ ഭാര്യ ഷീബ(45), മക്കളായ മെഹർ(16), അസ്‌ന(13) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഉറങ്ങി കടന്നവരെ പെട്രോൾ ഒഴിച്ചു കൊല്ലുകയായിരുന്നു ഹമീദ്. വാതിൽ പുറത്ത് നിന്ന് പൂട്ടിയതിനു ശേഷമായിരുന്നു തീ കൊളുത്തിയത്. തീ പടരുമ്പോൾ അണയ്ക്കാതിരിക്കാൻ വാട്ടർ കണക്ഷൻ അടക്കം വിച്ഛേദിച്ചു. പുറത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു. അയൽവാസിയുടെ വാട്ടർ കണക്ഷനും വിച്ഛേദിച്ചിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണം. കുറച്ചു കാലമായി ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. പലവട്ടം എല്ലാം സംസാരിച്ചു തീർത്തതുമാണ്.

അർദ്ധരാത്രിയിലായിരുന്നു ഹമീദ് പെട്രോൾ ഒഴിച്ച് തീകത്തിച്ചത്. രക്ഷപ്പെടാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാർ തീ കണ്ട് എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് കൊലപതാകം. ഹമീദും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. ഈ അവസരം ഉപയോഗിച്ചാണ് കൊല. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

ഹമീദദ് വീട്ടിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നു. രാത്രി ഒരു മണിയോടെ ഇവർ കിടന്നിരുന്ന മുറിയിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. എല്ലാ വാതിലുകളും അകത്തു നിന്ന് കത്തിച്ചിരുന്നു. മകനും കുടുംബവും കത്തുന്നത് ഇയാൾ കണ്ടു രസിക്കുകയും ചെയ്തു. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ പോലീസ് ഇയാളെ അടുത്തു നിന്നു തന്നെ കണ്ടെത്തി. ടാങ്കിൽ നിന്നുള്ള വെള്ളം മുഴുവൻ ഒഴുക്കി കളഞ്ഞു. അതുകൊണ്ട് തന്നെ വെള്ളം പൈപ്പിലൂടെ വരില്ലായിരുന്നു.

തൊട്ടടുത്ത വീട്ടിലേക്കും ഈ ടാങ്കിൽ നിന്ന് വെള്ളം നൽകിയിരുന്നു. അതും വിച്ഛേദിച്ചു. ഇതോടെ അയൽക്കാർക്കും തീ അണയ്ക്കാൻ വെള്ളം കിട്ടുന്നില്ലെന്ന് ഈ 79കാരൻ ഉറപ്പിച്ചു. കൊലപാതകം വളരെ ആസൂത്രിതമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഹമീദും മകന്‍ മുഹമ്മദ് ഫെെസലുമായി തർക്കമുണ്ടായിരുന്നെന്നാണ് സൂചന. പ്രതി ഹമീദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here