10 വയസ്സുകാനെ പുറത്തുനിർത്തി പിതാവ് മദ്യപിക്കാൻ കേറി; അച്ഛനെ കാണാതായതോടെ വഴി തെറ്റി അലഞ്ഞ് കുട്ടി; കാണാതായ കുട്ടിയെ പൊലീസ് കണ്ടെത്തിയത് ഒന്നര മണിക്കൂർ കഴിഞ്ഞ്

0

ചെങ്ങന്നൂർ: ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരൻ മകനെ പുറത്തുനിർത്തി പിതാവ് ബാറിൽ കയറി; കാണാതായ കുട്ടിയെ പൊലീസ് കണ്ടെത്തിയത് ഒന്നര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. അസം സ്വദേശികളുടെ മകനാണു വഴിയോ ഭാഷയോ വശമില്ലാതെ ചെങ്ങന്നൂരിൽ അല‍ഞ്ഞത്. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി, മകനെ കാണാതായതോടെ പരിഭ്രാന്തയായി ആശുപത്രി പരിസരത്തു തിരച്ചിൽ നടത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ തുടങ്ങി.

ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. ഇയാളും മകനും യുവതിയെ കാണാൻ ആശുപത്രിയിൽ എത്തിയതാണെന്നു പൊലീസ് പറഞ്ഞു. യുവതിയോടു പറയാതെ ഇവർ പുറത്തുപോയി. പിന്നീട്, കുട്ടിയെ പുറത്തുനിർത്തി ഇയാൾ നഗരത്തിലെ ബാറിൽ കയറി. പിതാവിനെ കാണാതെ പരിഭ്രാന്തനായ കുട്ടി മാർക്കറ്റ് പരിസരത്ത് അലയുന്നതിനിടെ കണ്ടെത്തുകയായിരുന്നു

Leave a Reply