യുദ്ധത്തിനെതിരേ പ്രതിഷേധിച്ച പ്രൈമറി സ്കൂൾ കുട്ടികളെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

0

മോസ്കോ: യുദ്ധത്തിനെതിരേ പ്രതിഷേധിച്ച പ്രൈമറി സ്കൂൾ കുട്ടികളെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മോസ്കോയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ‘യുദ്ധം വേണ്ട’ എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ച കുട്ടികൾ യുക്രെയ്ൻ എംബസിക്കു മുന്നിൽ പൂക്കൾ വച്ചു. പ്ലക്കാർഡുകളും പൂക്കളും പിടിച്ച കുട്ടികൾ പോലീസ് വാഹനത്തിലും പോലീസ് സ്റ്റേഷനിലും ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം സത്യമാണെന്ന് പ്രമുഖ റഷ്യൻ പത്രമായ നൊവായ ഗസറ്റ റിപ്പോർട്ട് ചെയ്തു.

Leave a Reply