ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം ഗവർണർ ഭഗത് സിങ് കോഷിയാരി നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ മടങ്ങി

0

മുംബൈ∙ ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വച്ചതിനെ തുടർന്ന് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം ഗവർണർ ഭഗത് സിങ് കോഷിയാരി നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ മടങ്ങി. പ്രസംഗം തുടങ്ങിയ ഉടനെ ഭരണപക്ഷ അംഗങ്ങൾ ‘ഛത്രപതി ശിവാജി മഹാരാജ് കീ ജയ്’ എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഛത്രപതി ശിവാജിയുടെ ഗുരു, ബ്രാഹ്മണനായ സമർഥ് രാംദാസാണെന്നു ഗവർണർ ഈയിടെ നടത്തിയ പ്രസ്താവനയിലുള്ള രോഷമാണു ഭരണപക്ഷം പ്രകടിപ്പിച്ചത്. ഉടൻ തന്നെ

ദാവൂദ് ബന്ധം ആരോപിക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബഹളം തുടങ്ങി. തുടർന്ന് ഗവർണർ പ്രസംഗത്തിലെ ഏതാനും വാചകങ്ങൾ വായിച്ച ശേഷം സെൻട്രൽ ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണർ പ്രസംഗം മുഴുവനായി വായിക്കാതെ പോകുന്നത് മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് മുതിർന്ന അംഗങ്ങൾ പറഞ്ഞു

Leave a Reply