ഹരിപ്പാട്: സ്റ്റേഷനില്‍ നിന്നും പോലീസിനെ ആക്രമിച്ച് രക്ഷപെട്ട പ്രതി അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര നോര്‍ത്ത് വളവന്‍ചിറ കിഴക്കതില്‍ സോജി(29)യാണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് സുബ്രഹ്ണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ ആയുധം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ സി.പി.ഒ: സുജീഷിന് പരുക്കേറ്റു.
കുമാരപുരം ഇടപ്പള്ളി തോപ്പിന് സമീപം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പോലീസ് അന്വേഷിച്ച് നേരത്തെ ഈ ഭാഗത്ത് എത്തിയപ്പോള്‍ ഇയാള്‍ തെങ്ങിന് മുകളില്‍ കയറി ഇരുന്നാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഇയാള്‍ ഇവിടെയുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്