കൊച്ചി: കളമശേരിയിൽ ഇലക്ട്രോണിക് സിറ്റിയിൽ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് കളക്ടര്‍ ജാഫർ മാലിക്. സുരക്ഷാവീഴ്ച എഡിഎം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചോയെന്ന് അന്വേഷിക്കും. അന്വേഷണറിപ്പോര്‍ട്ടിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂവെന്നും കളക്ടർ വ്യക്തമാക്കി.