കോണ്‍ഗ്രസിലെ നേതൃപദവികളിലേക്ക് മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും ഗാന്ധികുടുംബം മാറിനില്‍ക്കേണ്ട സമയം ആയെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍

0

കോണ്‍ഗ്രസിലെ നേതൃപദവികളിലേക്ക് മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും ഗാന്ധികുടുംബം മാറിനില്‍ക്കേണ്ട സമയം ആയെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയും നേതൃത്വവും ഇപ്പോഴും മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് കപില്‍ സിബല്‍ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതി ചോദ്യം ചെയ്ത് മുന്‍പും കപില്‍ സിബല്‍ രംഗത്തു വന്നിരുന്നു.

വീട്ടിലെ കോണ്‍ഗ്രസല്ല (ഘര്‍ കീ കോണ്‍ഗ്രസ്) മറിച്ച് ബിജെപിക്കെതിരെ നിലകൊള്ളുന്ന എല്ലാവരുടെയും കോണ്‍ഗ്രസ് (സബ് കീ കോണ്‍ഗ്രസ്) ആണ് ആവശ്യമെന്നും അവസാനശ്വാസം വരെ അതിനായി പോരാടുമെന്നും കപില്‍ സിബല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് എത്തണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തെയും സിബല്‍ ചോദ്യം ചെയ്തു. എല്ലാവരും അതേ അഭിപ്രായക്കാരല്ല എന്ന് കപില്‍ സിബല്‍ തുറന്നടിച്ചു. കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്ന പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തിലുള്ള അതൃപ്തിയും സിബല്‍ പ്രകടിപ്പിച്ചു. പ്രവര്‍ത്തക സമിതിക്കു പുറത്തൊരു കോണ്‍ഗ്രസുണ്ട്. അവരുടെ അഭിപ്രായങ്ങളും പരിഗണിക്കമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply