കുസാറ്റിലെ പുതിയ അധ്യയന വർഷത്തെ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി

0

കൊച്ചി: കുസാറ്റിലെ പുതിയ അധ്യയന വർഷത്തെ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി. ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തീയതിയാണ് പുതുക്കിയത്. രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് 20 ലേക്കും 100 രൂപ പിഴയോടുകൂടി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 31 ലേക്കുമാണ് നീട്ടിയത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. എം ടെക് കോഴ്സിന് ഏപ്രിൽ 21 വരെയും പിഎച്ച്ഡി ഡിപ്ലോമ കോഴ്സുകൾക്ക് ഏപ്രിൽ 30 വരെയും അപേക്ഷിക്കാനാകും.

പഠിക്കുന്നത് 18000ത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; എന്തുകൊണ്ടാണ് യുക്രൈന്‍ പ്രിയമാകുന്നത്

റഷ്യ, യുക്രൈനില്‍ അധിനിവേശം നടത്തിയതോടെയാണ് ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍  യുക്രൈനില്‍ പഠിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നത്.  മിക്കവരും മെഡിക്കൽ വിദ്യാഭ്യാസത്തിന് വേണ്ടിയാണ്  യുക്രൈനിലെത്തുന്നത്. യുക്രൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ ഉപരിപഠനത്തിനായി എത്തിയത്. 

എന്തുകൊണ്ട് യുക്രൈന്‍?

എന്തുകൊണ്ടാണ് എംബിബിഎസ് പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ തെരഞ്ഞെടുക്കുന്നത്. കണക്കുകളനുസരിച്ച് ഇന്ത്യയില്‍ മെഡിസിന്‍ വിദ്യാഭ്യാസം എന്നത് വളരെ ചെലവേറിയതും മത്സരക്ഷമത നിറഞ്ഞതുമാണ്. സര്‍ക്കാര്‍ എംബിബിഎസ് കോഴ്‌സിന് രാജ്യത്താകമാനം വന്‍ ഡിമാന്‍ഡാണ്. അതേസമയം, സ്വകാര്യ മേഖലയിലെ എംബിബിഎസ് സീറ്റിന് കോടികളാണ് കൊടുക്കേണ്ടിവരിക. എന്നാല്‍, മെഡിസിന്‍ വിദ്യാഭ്യാസത്തിന് ചെലവ് കുറവാണെന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനിലേക്ക് ആകര്‍ഷിക്കുന്നു.

ഇന്ത്യയില്‍ സ്വകാര്യ കോളേജുകളില്‍ എംബിബിഎസ് സീറ്റിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഈടാക്കുമ്പോള്‍ യുക്രൈനില്‍ 20 മുതല്‍ 25 ലക്ഷം വരെ ആകുകയുള്ളു. ചെലവടക്കം 50 ല്ക്ഷത്തില്‍ ഒതുങ്ങും. അതോടൊപ്പം യൂറോപ്യന്‍ കുടിയേറ്റമെന്ന സ്വപ്‌നവും മറ്റൊരു കാരണമാണ്. മറ്റ് പല വിദേശ രാജ്യങ്ങളെ അപേക്ഷിച്ചും യുക്രൈനിലെ മെഡിസിന്‍ ചെലവ് കുറവാണെന്നതും ആകര്‍ഷണമാണ്. നിരവധി സര്‍വകലാശാകളാണ് യുക്രൈനിന്റെ മറ്റൊരു പ്രത്യേകത. ധാരളം സീറ്റുകളുള്ളതിനാല്‍ ഇന്ത്യയിെ പ്രവേശന പരീക്ഷയായ നീറ്റ്  പാസാകുന്ന ആര്‍ക്കും അപേക്ഷിക്കാം. നീറ്റിലെ മാര്‍ക്ക് അവിടെ പരിഗണന വിഷയമല്ല. യുക്രൈന്‍ വിദ്യാഭ്യാസ മേഖലയുടെ പ്രധാന വരുമാന മാര്‍ഗവും വിദേശ വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം വരെ എംബിബിഎസിന് ചെലവ് വരും. സ്വകാര്യ മേഖലയിലാകട്ടെ 10-12 ലക്ഷം വരും. യുക്രൈനില്‍ പ്രതിവര്‍ഷം 405 ലക്ഷം വരെ മാത്രമേ ചെലവ് വരൂ. 

LEAVE A REPLY

Please enter your comment!
Please enter your name here