തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റർമാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ പ്രിയ, കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എൻ ഗ്രേഡ് വൺ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്കാരത്തിന് അർഹരായത്.
മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇവർക്ക് പുരസ്കാരം സമർപ്പിക്കും. മികച്ച വാക്സിനേറ്റർമാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.