പോർക്കുളത്ത് ഒമ്പതു വയസ്സുകാരനുൾപ്പടെ മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

0

പോർക്കുളത്ത് ഒമ്പതു വയസ്സുകാരനുൾപ്പടെ മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്.പോർക്കുളം മേഖലയിലെ തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും.

പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റതെന്ന് സംശയിക്കുന്ന മറ്റ് നായകളെ നിരീക്ഷണത്തിലാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് കഴിഞ്ഞ ദിവസം തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്.

Leave a Reply