ഗർഭിണിയായ യുവതി തളിപ്പറമ്പിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

0

ഗർഭിണിയായ യുവതി തളിപ്പറമ്പിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. തേർത്തല്ലിയിലെ അമ്മനത്തെ മധു രോഹിണി ദമ്പതികളുടെ മകളാണ്. ഇന്നലെ സന്ധ്യയോടെ മേഘയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണ് എന്ന് യഥാർത്ഥത്തിൽ വ്യക്തമല്ല എങ്കിലും യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അമ്മ രോഹിണി തേർത്തല്ലി പെട്രോൾ പമ്പ് ജീവനക്കാരിയാണ്. വീട്ടിൽ മറ്റ് ആരുമില്ലാത്ത സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. അച്ഛൻ വൈകുന്നേരം ആയതിനാൽ പുറത്തു പോയിരുന്നു. പുറത്തുപോയ അച്ഛൻ തിരിച്ചു വന്നു വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ അകത്തുനിന്ന് അടച്ച നിലയിലാണ് എന്ന് മനസ്സിലായി നോക്കിയപ്പോൾ മേഘയെ ഫാനിൽ തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി.

ഉടൻതന്നെ വാതിൽ പൊളിച്ച് അകത്തു കടന്ന് മേഖയെ എത്തിച്ചു എങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേതന്നെ മരണപ്പെടുകയായിരുന്നു. അഞ്ചുമാസം മുമ്പാണ് കടമ്പേരി ക്ഷേത്രത്തിനു സമീപം വടക്കിനകത്ത് വീട്ടിൽ ഉണ്ണികൃഷ്ണനുമായി മേഘയുടെ വിവാഹം നടന്നത്. തളിപ്പറമ്പിലെ മൈ ജി ഷോപ്പിലെ ജീവനക്കാരായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ഇവർ തമ്മിലുള്ള ദാമ്പത്യത്തിൽ കാര്യമായ പ്രശ്‌നങ്ങൾ ഉള്ളതായി ഉള്ള വിവരം ഒന്നും ഇതുവരെ ലഭിക്കുന്നില്ല. രണ്ടുദിവസം മുമ്പാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും മേഘ സ്വന്തം വീട്ടിലെത്തിയത്. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഇപ്പോൾ നിലവിലുള്ളത്. ആലക്കോട് പൊലീസ് ഇന്ന് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വിസ്‌റ് നടപടികൾ നടത്തും. മിഥുൻ രാജാണ് മേഘയുടെ സഹോദരൻ.

LEAVE A REPLY

Please enter your comment!
Please enter your name here