കുട്ടി മേയറുടെ ഓണതെറ്റ് തിരുത്തി പാർട്ടി; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച തൊഴിലാളികളെ തിരിച്ചെടുക്കും; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് സിപിഎം നയമല്ലെന്ന് എം വി ഗോവിന്ദൻ

0

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കെതിരെ എടുത്ത നടപടിയിൽ തിരുത്തൽ വരുത്തി സിപിഎം. പ്രശ്നം വഷളായി പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടി തന്നെ മുന്‍കൈയെടുക്കുന്നത്. എന്നാൽ ശുചീകരണ തൊഴിലാളികളുടേത് ശരിയായ നടപടിയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും നിലപാട് എടുത്തു. ഇതിന് വിരുദ്ധമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായ പ്രകടനം. ഭക്ഷണമുപേക്ഷിച്ചും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പട്ടിണി സമരങ്ങൾ നടത്തിയ സിപിഎമ്മിന്റെ മേയർക്ക് യോജിച്ചതല്ലെ തീരുമാനമെന്നും സിപിഎം നിലപാട് എടുത്തു. അങ്ങനെ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാൻ മേയർ തീരുമാനിച്ചു.

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. തിരുവനന്തപുരം നഗരസഭയിൽ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവമുണ്ടായത്. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവർക്കെതിരെയുള്ള നടപടിക്ക് പിന്നാലെ രൂക്ഷ വിമർശനമുയർന്നു.

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് സിപിഎം നയമല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സിഐടിയുവും രംഗത്തെത്തിയിരുന്നു. മന്ത്രി ശിവൻകുട്ടിയും തൊഴിലാളികൾക്കൊപ്പം നിലയുറപ്പിച്ചു. ഈ വിഷയത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ കണ്ണടച്ച് പിന്തുണയ്ക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചെയ്തത്. പ്രതിഷേധത്തിന്റെ ഭാഗമായി ഭക്ഷണം മാലിന്യങ്ങൾക്കൊപ്പം തള്ളിയതിനെ അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനാവൂർ പറയുന്നു. ഇതോടെ സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വം പിന്തുണയ്ക്കുന്നത് മേയറെ ആണെന്ന് വ്യക്തമായി. സാമൂഹിക പ്രവർത്തകയായ ധന്യാ രാമന്റെ പോസ്റ്റും ചർച്ചയായി. ആ പോസ്റ്റിലെ വരികൾക്കിടയിലെ വസ്തുതയാണ് ഈ ചർച്ചയ്ക്ക് കാരണം. എന്തുകൊണ്ടാണ് മേയറെ ആനാവൂർ പിന്തുണച്ചത് എന്നതിന് കൂടി ഉത്തരമായി ധന്യ രാമന്റെ പോസ്റ്റ് മാറി.

പിരിച്ചു വിട്ടവരെയൊക്കെ മേയർ സൗകര്യം നോക്കി തിരിച്ചെടുക്കയോ ഇല്ലാതാവുകയോ ചെയ്യുമായിരിക്കും. അവനവന്റെ വീട്ടിലെ പെണ്ണുങ്ങൾ നാട്ടുകാരുടെ റോഡും കക്കൂസും ക്ലീൻ ചെയ്യാൻ പോകാത്തിടത്തോളം ഇതൊക്കെ മനസിലാക്കൻ നല്ലോണം പാടാണ്. ഇനി ഒറ്റ ചോദ്യം… കുറച്ചു നാൾ മുൻപ് എസ് എഫ് ആഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരനും ആയ വ്യക്തിയെ എംഡിഎംഎയുമായി രാത്രി രണ്ടു മണിക്ക് പൊലീസ് പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here