കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു. സര്‍വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2022 ജൂലൈ 14 വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6,01,03,828 പേരാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം സര്‍വീസ് മുടങ്ങിയില്ലായിരുന്നെങ്കിൽ വളരെ മുമ്പേ തന്നെ യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിടുമായിരുന്നു. 2021 ഡിസംബര്‍ 21നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. തുടർന്ന് ഏഴു മാസങ്ങൾക്കുള്ളിൽ യാത്രക്കാരുടെ എണ്ണം ആറ് കോടി കടന്നതെന്നത് ശ്രദ്ധേയമാണ്.
നിലവില്‍ ശരാശരി 65,000 പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. സര്‍വീസ് ആരംഭിച്ചതിനുശേഷം നാലു തവണ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുണ്ട്.